
ഖത്തർ ദേശീയ സ്പോർട്സ് ദിനത്തോടനുബന്ധിച്ച് ഖത്തർ മഞ്ഞപ്പട സംഘടിപ്പിച്ച നാലാമത് എഡിഷൻ 5s ഫുട്ബോൾ ടൂർണമെന്റിൽ ജോപോൾ എഫ്.സി ജേതാക്കളായി. മുൻ ഐസിസി, ഐസിബിഎഫ് പ്രസിഡന്റ് പി.എൻ ബാബുരാജൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ ഫുട്ബോൾ ഇതിഹാസതാരങ്ങളുടെ പേരിൽ 10 ടീം ആയിട്ടാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. 100 ലധികം കളിക്കാർ പങ്കെടുക്കുന്ന ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ഒളിമ്പ്യൻ റഹ്മാൻ എഫ്.സിയെ 4-1 എന്ന സ്കോറിന് തകർത്താണ് ജോപോൾ എഫ്.സി ജേതാക്കളായത്.
ലോക കേരളസഭാ മെബറും മുൻ ഐസിബിഎഫ് മാനേജ്മെൻറ് കമ്മറ്റി അംഗവുമായ അബ്ദുൾ റൗഫ് കൊണ്ടോട്ടി വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
ചാക്കോ എഫ്.സി, ജോ പോൾ എഫ്.സി, ഐ.എം വിജയൻ എഫ്.സി, ഷറഫലി എഫ്.സി, വി.പി സത്യൻ എഫ്.സി, പാപ്പച്ചൻ എഫ്.സി, എൻ.പി പ്രദീപ് എഫ്.സി, ഒളിമ്പ്യൻ റഹ്മാൻ എഫ്.സി, ആസിഫ് സഹീർ എഫ്.സി എന്നീ ടീമുകളായിട്ടാണ് ടീമുകൾ മത്സരിച്ചത്. ഖത്തർ മഞ്ഞപ്പടയുടെ കോർഡിനേഷൻ കമ്മിറ്റി അംഗങ്ങൾ ടൂർണമെന്റ് നിയന്ത്രിച്ചു.











